Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പബ്ജി തിരിച്ചെത്തുന്നു! പ്രഖ്യാപനവുമായി അധികൃതര്‍

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി തിരികെ ഇന്ത്യയിലേക്ക് എത്തുന്നു. ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കി കൊണ്ടാണ് പുതിയ ഗെയിം കൊണ്ടു വരുന്നത്. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് ലഭിച്ച വിവരം. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതര്‍ പരാമര്‍ശിച്ചിട്ടില്ല.