കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, എസ്‌പിബിക്ക് പത്മവിഭൂഷൻ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി /2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ജപ്പാനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും പദ്മ വിഭൂഷൺ സമ്മാനിക്കും. പ്രശസ്ത ഗായിക കെ.എസ്.ചിത്രയ്ക്ക് പദ്മഭൂഷൺ നൽകും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പദ്മശ്രീ ബഹുമതിക്ക് അർഹനായി.
കേരളത്തിൽ നിന്നുള്ള തോൽപ്പാവക്കൂത്ത് കലാകാരൻ കെ..കെ..രാമചന്ദ്ര പുലവർ (കല), ബാലൻ പുത്തേരി (വിദ്യാഭ്യാസം), ഡോ. ധനഞ്ജയ ദിവാകർ (മെഡിസിൻ) എന്നിവരും പദ്മശ്രീ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. തരുൺ ഗോഗോയ്ക്കും രാംവിലാസ് പാസ്വാനും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പർ (കർണാടക) ,നൃപേന്ദ്ര മിശ്ര (ഉത്തർപ്രദേശ്) സുമിത്ര മഹാജൻ( മദ്ധ്യപ്രദേശ്), എന്നിവരും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
ഡോ. ബെലെ മോനപ്പ ഹെഗ്ഡെ (മെഡിസിൻ), നരീന്ദർ സിംഗ് കപാനി (മരണാനന്തരം), മൗലാന വഹീദുദ്ദീൻ ഖാൻ , ബി. സുമിത്ര മഹാജൻ( മദ്ധ്യപ്രദേശ്), ബി.ലാൽ, സുദർശൻ സാഹു എന്നിവരാണ് പദ്‌മവിഭൂഷൺ പുരസ്കാരത്തിന് അർഹരായവർ.