കോവിഡ് കണക്കിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്, തുടർച്ചയായ രണ്ടാംദിവസവും 90,000 കടന്ന് പ്രതിദിന കണക്ക്

കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്. കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നതോടെ, ഇന്ത്യ ബ്രസീലിനെ മറികടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാംദിനമാണ് രോഗബാധിതരുടെ എണ്ണം 90,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയർന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത് 1016 പേരാണ്.
64,60,250പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് ഏറ്റവും തീവ്രമായി കോവിഡ് ബാധിച്ച രാജ്യം. ഇന്ത്യയിൽ 42,04,614പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 90,802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1016മരണവും റിപ്പോർട്ട് ചെയ്തു.
71,642 പേർക്കാണ് ആകെ ജീവൻ നഷ്ടമായത്.
രോഗബാധയെത്തുടർന്ന് നിലവിൽ 8,82,542 പേരാണ് ചികിൽസയിലുള്ളത്. 32,50,429 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം 8,83,862പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,276പേർ മരിച്ചു.ബ്രസീലിൽ 41,37,606പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 1,93,250പേർ മരിച്ചു. 1,26,686പേരാണ് ബ്രസീലിൽ മരിച്ചത്.