പാകിസ്താന്‍ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്
പാകിസ്താന്‍ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ വീണ്ടും അമേരിക്കയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍, രണ്ടാമത്തെ അമേരിക്കൻ സന്ദർശനമാണിത്. യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. ഈ മാസം അവസാനത്തോടെ സേവനത്തില്‍ നിന്ന് വിരമിക്കുന്ന കുറില്ല, പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പ്രധാന പങ്കാളിയെന്നു വിശേഷിപ്പിച്ചിരുന്നു.
ഇതിന് മുമ്പ്, രണ്ട് മാസം മുമ്പ് അമേരിക്ക നല്‍കിയ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി ഐസിസ് ഖൊറാസന്‍ സംഘടനയിലെ അഞ്ച് ഭീകരരെ പാകിസ്താനില്‍ പിടികൂടിയിരുന്നു. “ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്താന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് ഇന്ത്യയുമായും പാകിസ്താനുമായും അമേരിക്കയ്ക്ക് ശക്തമായ ബന്ധം നിലനിർത്തണം,” എന്നായിരുന്നു അന്ന് ജനറല്‍ കുറില്ലയുടെ പരാമര്‍ശം.
ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന്, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ ഇന്ത്യ ആഗോളതലത്തിൽ കഠിന നിലപാട് സ്വീകരിച്ച സമയത്താണ്, പാക് അനുകൂല പ്രസ്താവനകളുമായി മൈക്കിള്‍ കുറില്‍ രംഗത്തെത്തിയത്.
ജൂലൈയില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച കുറില്ലയ്ക്ക്, പാക് ഭരണകൂടം രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ‘നിഷാന്‍-ഇ-ഇംതിയാസ്’ നല്‍കി ആദരിച്ചിരുന്നു. ഇതിനുശേഷം പാക് സൈനിക ഓപ്പറേഷന്‍ ‘സിന്ദൂര്‍’ നടന്ന് ദിവസങ്ങൾക്കകം തന്നെ അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയും നടത്തി.
Tag: Pakistani Army Chief and Field Marshal Asim Munir going to the US