Local News
പാലക്കാട് അകത്തേത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.

പാലക്കാട് ജില്ലയിലെ അകത്തേത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അകത്തേത്തറ ചിത്ര ജങ്ഷനിൽ ആയിരുന്നു സംഭവം. ആളപായമില്ല. യാക്കര സ്വദേശി ശ്യാംപ്രകാശിന്റെ ഉടമസ്ഥതിയിലുള്ള സ്കൂട്ടർ ആണ് തീപിടിക്കുന്നത്. വണ്ടിയിൽനിന്ന് തീ വരുന്നത് ശ്രദ്ധയിൽപ്പെട്ട ശ്യാം സ്കൂട്ടർ റോഡിന്റെ വശത്തിട്ട് ഓടിമാറുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ചേർന്നാണ് തീ അണക്കുന്നത്. ഷോട്ട് സർക്യൂട്ടാകാമെന്നാണ് നിഗമനം. വാഹനം ഉപയോഗ യോഗ്യമല്ലാത്ത അവസ്ഥയിലായി.