keralaKerala NewsLatest News

പാലക്കാട് ആദിവാസി മധ്യവയസ്‌ക്കനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവം; റിസോർട്ട് ഉടമയെ അറസ്റ്റ് ചെയ്തു

പാലക്കാട് മുതലമടയിൽ ആദിവാസിയായ മധ്യവയസ്‌ക്കനെ റിസോർട്ടിൽ ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമയെ അറസ്റ്റ് ചെയ്തു. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പൊലീസിന്റെ പിടിയിലായത്. റിസോർട്ട് നടത്തിപ്പുകാരനായ ഇവരുടെ മകൻ പ്രഭു ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് മുതലമടയിലെ റിസോർട്ടിൽ ജീവനക്കാരനായ വെള്ളയപ്പൻ എന്ന 54 കാരനെ മുറിയിൽ പൂട്ടിയിട്ടത്. അനുമതിയില്ലാതെ ബിയർ എടുത്തു കുടിച്ചു എന്ന് ആരോപിച്ചായിരുന്നു രംഗനായകിയും മകനും മുറിയിൽ പൂട്ടിയിടുകും മർദിക്കുകയും ചെയ്തത്. ഇക്കാര്യം മർദനമേറ്റ വെള്ളയപ്പൻ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. മർദനത്തെ തുടർന്ന് അവശനായ ഇയാളെ നാട്ടുകാർ ചേർന്ന് മുറി പൊളിച്ചാണ് പുറത്തെത്തിച്ചത്. മർദ്ദനമേറ്റ വെള്ളയപ്പൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തിറയിച്ച ആളെയും കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മുഖ്യ പ്രതി പ്രഭുവിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Tag: Palakkad: A middle-aged tribal man was locked in a room and beaten; Resort owner arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button