നോട്ട്‌കെട്ടിന് കോണ്‍ഗ്രസിനെ വിറ്റെന്ന് ,പാലക്കാട്ട് തര്‍ക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം പാലക്കാട്ട് തുടരുന്നു. മലമ്ബുഴ സീറ്റില്‍ കോണ്‍ഗ്രസിലെ എസ് കെ അനന്തകൃഷ്ണന് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍.
കഴിഞ്ഞതവണ ബിജെപിക്ക് അനന്തകൃഷ്ണന്‍ വോട്ട് കച്ചവടം നടത്തിയതാണ് യു ഡി എഫ് മൂന്നാം സ്ഥാനത്താവാന്‍ കാരണമെന്ന് ജോണ്‍ ജോണ്‍ പറഞ്ഞു. നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രതിഷേധം.
നേമം മോഡലില്‍ ബി ജെ പി യെ ജയിക്കാന്‍ സഹായിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയ മലമ്ബുഴ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ SK അനന്തകൃഷ്ണനെതിരെ ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള അനന്തകൃഷ്ണന് സീറ്റ് നല്‍കരുത്. കഴിഞ്ഞ തവണ അനന്തകൃഷ്ണന്‍ ബിജെപിക്ക് വോട്ട് മറിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായത് . അനന്തകൃഷ്ണന് മത്സരിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനന്തകൃഷ്ണന് സീറ്റ് നല്‍കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോണ്‍ ജോണ്‍ പറഞ്ഞു.
അതേസമയം പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോണ്‍ഗ്രസിനെ വിറ്റെന്നും, ഡിസിസിയിലെ കച്ചവട ദല്ലാളന്മാര്‍ നാടിന് ശാപമാണെന്നുമാണ് പോസ്‌റ്ററിലെ വിമര്‍ശനം. കോങ്ങാട് മണ്ഡലം ലീഗിന് കൊടുത്തതില്‍ പ്രതിഷേധിച്ച് രണ്ട് ഡി സി സി സെക്രട്ടറിമാരുള്‍പ്പെടെ നിരവധി ഭാരവാഹികള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു.