CrimeKerala NewsLatest NewsLocal NewsNews

ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിന് എതിരെ കേസെടുത്തു.

ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമാതാവുമായ ശാന്തിവിള ദിനേശിന് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. യൂ ട്യൂബിലൂടെ നേരത്തെ ശാന്തിവിള ദിനേശൻ ഭാഗ്യലക്ഷ്മിക്കെതിരെ തുടർച്ചയായി മോശം പരാമർശങ്ങൾ നടത്തിയിരുന്നു. നേരത്തെ വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button