Local News
പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിലെ ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം ഉണ്ടായി.

വാളറയിലെ ചിദംബരം എന്നയാളുടെ വീട്ടിൽ, ഗ്യാസ് സിലിണ്ടർ ലീക്കായി തീപടരുകയു൦ അടുക്കളയിൽ സിലിണ്ടറിനു സമീപത്തുണ്ടായിരുന്ന ഫ്രിഡ്ജ്, വാതിൽ, ഇലക്ട്രിക് വയറി൦ഗ്,പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, കത്തി നശിക്കുകയുമായിരുന്നു. ആർക്കും പരിക്കില്ല. ചിറ്റൂർ ഫയർ ആൻറ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി ആർ ജോസിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തി. ഏകദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.