പാലക്കാട് മണ്ണാർക്കാട് വീണ്ടും മ്ലാവ് വേട്ട; മെെലാംപാടത്ത് രണ്ടുപേർ അറസ്റ്റിൽ

മൈലാംപാടത്ത് മ്ലാവിനെ വെടിവച്ചു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവിഴാംകുന്ന് ഫോറസ്ററ് സ്റ്റേഷനിൽ മൈലാംപാടം ഭാഗത്ത് മ്ലാവിനെ വെടിവച്ചു കൊന്ന കേസിലാണ് അറസ്റ്റ്. കാരാപ്പാടം തൂവശ്ശേരി മുഹമ്മദ് നവാസ്, മൈലാംപാടം കൊടുന്നോട്ടിൽ വീട്ടില്‍ അബ്ദുൾജലീൽ എന്നിവരാണ് അറസ്റ്റിലായത് മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രതികളിൽ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. മറ്റു പ്രതികളായ അബ്ദുൾ
റഷീദ്, കരീം, അസ്‌കർ അലി, ഇല്ല്യാസ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ എം. ശശികുമാർ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ യു. ജയകൃഷ്ണൻ, ഒ. ഹരിദാസ് ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ സി. രാജേഷ്കുമാർ, കെ.കെ. മുഹമ്മദ് സിദ്ദിഖ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മേഖലയിൽ പതിവായി നായാട്ട് നടക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.