keralaKerala NewsLatest News

പാലക്കാട് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ

പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിന്മേൽ സർക്കാർ നടപടി. ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ രണ്ടു ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫയും ഡോ. സർഫറാസിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് സർക്കാരിന്റെ നടപടി.

സാഹചര്യങ്ങൾ പൂർണ്ണമായി വിലയിരുത്തി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുട്ടിയുടെ കുടുംബത്തിന് ഉറപ്പുനൽകി. ചികിത്സാ സഹായം ഉൾപ്പെടെ സർക്കാർ എല്ലാ പിന്തുണയും ഉറപ്പാക്കണമെന്ന് എം.എൽ.എ കെ. ബാബുവും ആവശ്യപ്പെട്ടു.

എന്നാൽ, കെെമുറിച്ചു മാറ്റിയതിനു പിന്നിൽ ചികിത്സാ പിഴവില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ച് നിൽക്കുകാണ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും കുടുംബത്തിന്റെ ഭാ​ഗത്തുനിന്നും ഉയർന്നിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഓർത്തോ വിഭാഗം മേധാവിയും സഹപ്രവർത്തകരും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 24-നായിരുന്നു സംഭവം. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ ഒൻപത് വയസുകാരിയായ മകളുടെ വലത് കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കളിക്കിടെ വീണ് പരിക്കേറ്റ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ എത്തിച്ച സമയത്തി ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് കെെമുറിച്ചു മാറ്റിയതിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Tag: Palakkad: Two doctors suspended over amputation of a nine-year-old girl’s hand

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button