CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പാലാരിവട്ടം പാലം പൊളിച്ചു പണിയും, സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി.

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ വിധി. പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി നൽകുകയായിരുന്നു. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ സർക്കാർ നൽകിയ ഇടക്കാല അപേക്ഷയിൽ ജസ്റ്റിസ് ആർ.എഫ്‌.നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയുകയായിരുന്നു. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലും, പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയും കോടതി ഒരേസമയം വാദം കേൾക്കുകയാണ് ഉണ്ടായത്. ജസ്റ്റിസ് ആർ.എഫ്‌.നരിമാൻ അധ്യക്ഷനായ ബെഞ്ച് ആണ് വാദം കേട്ടത്.

പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പാലം പൊളിച്ചു പണിയുന്നതിനു നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ഉണ്ടായി.
കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടും പൊതുതാൽപര്യമെന്ന നിലപാടും അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.

അതേസമയം, പാലാരിവട്ടം പാലം അഴിമതി പ്രശനം നിയമകുരുക്കുകളിലാക്കി നീട്ടി കൊണ്ട് പോകാനുള്ള നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡിന്റെയും പാലത്തിന്റെ പേരിൽ കോടികൾ അടിച്ചു മാറ്റിയ ഇടത്തട്ടുക്കാരുടെയും ശ്രമങ്ങൾ ആണ് ഇതോടെ ആസ്ഥാനത്തായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button