keralaKerala NewsLatest NewsUncategorized
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന ഭാര്യയെ പമ്പ പൊലീസ് പിടികൂടി
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന ഭാര്യയെ പമ്പ പൊലീസ് പിടികൂടി. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 14-നാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിൽ കലഹം സൃഷ്ടിച്ച ഭർത്താവ് രത്നാകരനെ, വിറകുകൊണ്ട് അടിച്ചാണ് ശാന്ത കൊലപ്പെടുത്തിയത്. കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയതിനു പിന്നാലെ ഒളിവിൽ പോയിരുന്നു.
ശാന്ത ഹാജരാകാത്തതിനാൽ പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. ഒടുവിൽ നടത്തിയ തിരച്ചിലിൽ വെച്ചൂച്ചിറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Tag: Pampa police arrest wife who was on bail and absconding in husband’s murder case