ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 7.83 കോടി കവിഞ്ഞു.

ന്യൂയോർക്ക് / ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 7.83 കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 5,64,450 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 17,22,311 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കവിഞ്ഞിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിൽ ഒന്നര ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ യു എസ്സിലെ ആകെ രോഗബാധിതരുടെ എണ്ണം 1.86 കോടി കടന്നു. 3,30,317 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന ബ്രസീലിൽ എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,88,285 പേർ മരണപെട്ടു. അറുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തിനേടി. ഇതിനിടെയാണ് ബ്രിട്ടനിൽ വൈറസിന്റെ പുതിയ വകഭേദം വ്യാപകമായിരിക്കുന്നത്.