BusinessLatest NewsNationalUncategorized

ഡിജിറ്റൽ പേമെന്റ് സ്റ്റാർട്ടപ്പായ കാഷ്ഫ്രീ കമ്പനിയിൽ നിക്ഷേപം നടത്തി എസ്ബിഐ

മുംബൈ: ഡിജിറ്റൽ പേമെന്റ്‌സ് രംഗത്തെ സ്റ്റാർട്ടപ്പായ കാഷ്ഫ്രീ കമ്പനിയിൽ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാൽ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം നവംബറിൽ 35.3 ദശലക്ഷം ഡോളർ സീരീസ് ബി ഫണ്ടിങിലൂടെ യുകെയിലെ അപിസ് ഗ്രോത് ഫണ്ട് രണ്ടിൽ നിന്ന് കാഷ്ഫ്രീ സമാഹരിച്ചിരുന്നു.

കാഷ്ഫ്രീയിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിൻഹ പ്രതികരിച്ചു. വേഗത്തിലും എളുപ്പത്തിലും പേമെന്റ് ഇക്കോസിസ്റ്റത്തെ വളർത്തിയെടുക്കാനുള്ള തങ്ങളുടെ ശ്രമത്തിന് ലഭിക്കുന്ന പ്രോത്സാഹനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാഷ്ഫ്രീ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. നൈകാ, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ഡെലിവെറി തുടങ്ങിയ കമ്പനികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇ-കൊമേഴ്‌സ് പേമെന്റ് കളക്ഷൻ, വെന്റർ പേമെന്റ്, മാർക്കറ്റ്‌പ്ലേസ് പേമെന്റ് സെറ്റിൽമെന്റ് എല്ലാം ഇതിലൂടെ നൽകുന്നുണ്ട്. മഹാമാരിയുടെ കാലത്ത് യൂസർ ബേസ് ഇരട്ടിയായി വർധിപ്പിച്ചെന്നതും കാഷ്ഫ്രീയുടെ നേട്ടമാണ്. നിലവിൽ 20 ലക്ഷത്തോളം ഇടപാടുകളാണ് കാഷ്ഫ്രീ പ്ലാറ്റ്‌ഫോമിൽ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button