Editor's ChoiceKerala NewsLatest NewsLocal NewsNationalNewsTravel

പാർക്കുകളും, ബീച്ചുകളും, മ്യൂസിയങ്ങളും,വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നു.

കേരളത്തിലെ പാർക്കുകളും, ബീച്ചുകളും, മ്യൂസിയങ്ങളും, ഞായറാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കി മാത്രമായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കുന്നത്. ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതി ന്റെ ഭാഗമായാണ് നടപടി.

കോവിഡ് വിതച്ച ആഘാതത്തിൽ നിന്നും ടൂറിസം മേഖലയെ തിരികെ കൈപിടിച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബർ പത്ത് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നതാണ്. രണ്ടാം ഘട്ടമെന്നോണമാണ് ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ കൂടി സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കു ന്നത്. ഒരു മാസം മുൻപ് തുറന്ന ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടി വരുകയാണ്.

ബീച്ചുകൾ പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക കവാടങ്ങൾ സജ്ജീകരിച്ച് എത്തുന്നവരുടെ താപനില പരിശോധിക്കുന്നതാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൈവരികൾ, ഇരിപ്പിടങ്ങൾ എന്നിവ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കാനും ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്. മ്യൂസിയം, പാർക്ക് എന്നിവിടങ്ങളിൽ ഓൺലൈൻ, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കാനാണ് പദ്ധതി. സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഒരു മണിക്കൂർ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദർശക രുടെ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവ രേഖപ്പെ ടുത്തുന്ന തിനുള്ള രജിസ്റ്റർ എല്ലാ കവാടങ്ങളിലും സ്ഥാപിക്കുന്നുണ്ട്. ഏഴ് ദിവസത്തിൽ താഴെ സംസ്ഥാനം സന്ദർശി ക്കാനെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. എന്നാൽ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്നവർ ഏഴാം ദിവസം ഐസിഎംആർ, സംസ്ഥാന സർക്കാർ എന്നിവയുടെ അംഗീകൃതമായ ലാബുകളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം എന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

/ PRESSRELEASE /

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button