മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞ് അപായപ്പെടുത്തല്‍
മലപ്പുറത്ത് വീണ്ടും സദാചാര ആക്രമണം.തിരൂര്‍ അരീക്കാട് ചെറിയമുണ്ടത്താണ് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.തിരൂര്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ താമസിക്കുന്ന സല്‍മാനുല്‍ ഹാരിസിനെയാണ് അരീക്കാട് എന്ന സ്ഥലത്ത് വച്ച് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചത്.23 കാരനാണ്.ഒരു പെണ്‍കുട്ടിയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തു എന്നാരോപിച്ചാണ് മര്‍ദ്ദനം.മര്‍ദിക്കുന്ന മൂന്ന് മിനുട്ടില്‍ അധികമുള്ള വീഡിയോ അക്രമി സംഘം തന്നെ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.
മര്‍ദിക്കപ്പെട്ടതിന് ശേഷം വീട്ടില്‍ എത്തിയ ഹാരിസ് ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ച് വക്കുകയും എന്നാല്‍ രാത്രി അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോഗനക്ക വിധേയനാക്കുകയും ഇപ്പോല്‍ ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കയുമാണ്.
അതേസമയം മാനസിക അസ്വസ്ഥത നേരിടുന്ന ആളാണ് തന്‍രെ മകനെന്നും ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന ഭര്‍ത്താവ് അടക്കമുള്ള തന്‍രെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മാതാവ് മുഖ്യമന്ത്രി,മന്ത്രി വി. അബ്ദുറഹ്മാന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍,സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.ഈ മാസം 17നാണ് സംഭവമുണ്ടായത്.
പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നാണ് മനസിലാകുന്നത്.കഴിഞ്ഞ ദിവസം സമാനമായ സംഭവം മലപ്പുറത്ത് നടന്നിരുന്നു.മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചിരുന്നു.വനിതാ സുഹൃത്തിനെ കാണാന്‍ വന്ന യുവാവിന് നേരെയാണ് മര്‍ദനമുണ്ടായത്.പെരുമ്പടപ്പ സ്വദേശി ബാദുഷയാണ് അക്രമണത്തിനിരയായിരുന്നത്.