CinemaKerala NewsLatest News
വര്‍ഷങ്ങള്‍ക്ക് മുന്നേ ആള്‍ക്കൂട്ട ആക്രമണത്തിന് വില കൊടുക്കാത്തയാള്‍; പൃഥ്വിയെ പിന്തുണച്ച് ജൂഡ് ആന്റണി
ലക്ഷദ്വീപിനെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ പൃഥ്വിയെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി.
‘വളരെ മാന്യമായി തന്റെ നിലപാടുകള്‍ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വര്‍ഷങ്ങള്‍ക്കു മുന്‍പ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വില കൊടുക്കാതെ സിനിമകള്‍ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യന്‍ ഇപ്പൊ നടക്കുന്ന ഈ സൈബര്‍ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകള്‍ ഉള്ളവര്‍ക്ക് സൊസൈറ്റി വെറും..’, എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.