ആഷിഖും റിമയും പറഞ്ഞിട്ടെന്താ, പാര്‍വതിക്ക് തോന്നണ്ടേ;ഇടതുപക്ഷത്തിനൊപ്പം മത്സരത്തിനില്ലെന്ന് പാര്‍വതി

കോഴിക്കോട്: ഇടതുപക്ഷ ചിന്താഗതിയുള്ള പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് വലിയ തിരിച്ചടിയെന്ന് സൂചന. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. താന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിക്കുകയാണ് പാര്‍വതി.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ പാര്‍വ്വതിയെ പരിഗണിക്കുമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയോട് ക്ഷുഭിതായായണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വതി പ്രതികരിച്ചത്. ഇതോടെ താന്‍ മത്സരത്തിന് ഇല്ലെന്ന വ്യക്തമായ സന്ദേശമാണ് പാര്‍വതി നല്‍കുന്നത്.
ആഷിഖ് അബുവും റീമാ കല്ലിങ്കലും അടക്കമുള്ളവര്‍ പാര്‍വതിയെ ഇടതുപക്ഷത്തേക്ക് ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായക്കാരായിരുന്നു. മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് സിപിഎം പ്രതീക്ഷ. ഇതാണ് നടിയുടെ അഭിപ്രായപ്രകടനത്തോടെ സിപിഎമ്മിന് ഇല്ലാതായത്.
അതേസമയം, മത്സരിക്കില്ലെന്ന് പാര്‍വതി ഇപ്പോഴും പറയുന്നില്ല. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മാത്രമാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.