
ഡല്‍ഹി– കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം (6E6571)ത്തിൽ മദ്യപിച്ച് വഴക്കുണ്ടാക്കി യാത്രക്കാരൻ. വ്യോമയാന നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കെെമാറി.
വിമാനത്തില്‍ കയറിച്ചെന്ന ഉടന്‍ തന്നെ “ഹര ഹര മഹാദേവ” ചൊല്ലണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ശല്യം ഉണ്ടാക്കിയെന്നാണ് വിവരം. സമാധാനിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരോടും യാത്രക്കാരോടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് വിമാനം പറന്നുയര്‍ന്നതോടെ, ശീതളപാനീയത്തിന്റെ കുപ്പിയില്‍ ഒളിപ്പിച്ച മദ്യം എടുത്ത് കുടിക്കുകയും ചെയ്തു.
എന്നാല്‍, സംഭവം സംബന്ധിച്ച് യാത്രക്കാരന്‍ നല്‍കിയ വിശദീകരണം വേറെയാണ്. ജീവനക്കാരെ അഭിവാദ്യം ചെയ്യാന്‍ ‘ഹര ഹര മഹാദേവ’ വിളിച്ചതാണ്, മതപരമായ ഉദ്ദേശമോ കലഹിക്കാന്‍ ശ്രമമോ ഉണ്ടായിരുന്നില്ല എന്നാണ് വാദം. യാത്രയ്ക്കിടയില്‍ മദ്യം കഴിച്ചിട്ടില്ലെന്നും, വിമാനം കയറുന്നതിന് മുമ്പ് ബിയര്‍ കുടിച്ചതിന്റെ രസീത് കൈവശമുണ്ടെന്നും വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരും ചില യാത്രക്കാരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
Tag: Passenger shouts “Hara Hara Mahadeva” on plane; Cabin crew yells at security personnel