CrimeDeathKerala NewsLatest NewsLaw,Local NewsNews
ജോലി നഷ്ടമായി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജീവനൊടുക്കി.
കോഴിക്കോട്: കെഎസ്ആര്‍ടിസി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍. കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്ന ഇ.ടി. അനില്‍കുമാറിനെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇയാള്‍ പൂളക്കടവ് പാലത്തിന് മുകളില്‍ നിന്നും ചാടുന്നത് കണ്ട നാട്ടുകാര്‍ അഗ്നിശമന സേനയയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം അനില്‍കുമാറിനെ കഴിഞ്ഞ ദിവസം ജോലിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വാട്‌സാപ് ഗ്രൂപ്പ് വഴി ഡിടിഒയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ജോലി നഷ്ടമായതിന്റെ സങ്കടത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.