Kerala NewsLatest News
ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പറവൂര്‍: ഫോട്ടോഗ്രാഫറിനെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറിനെ(37) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന ബിജില്‍് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സമീപവാസിയായ യുവാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.