Latest NewsNational
വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം; ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്തു
മൈസൂരു: വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാര്‍ ആത്മഹത്യചെയ്തു.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് യശോദ ദമ്ബതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്.
ഇരുവരും വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇവരെ രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചന നടത്തുകയായിരുന്നു. വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇവര്‍ തൂങ്ങിമരിക്കുകയായിരുന്നു.