Kerala NewsLatest NewsNewsPolitics
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ലെന്നും കാപ്പനെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്

പാലായില്‍ നിര്‍ണായക ശക്തിയുണ്ടെന്നും,കാപ്പനില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി സി ജോര്‍ജ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ലെന്നും, കോട്ടയത്ത് യു ഡി എഫിന് മുന്നേറാന്‍ ജനപക്ഷത്തിന്റെ പിന്തുണ വേണമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തനിക്ക് ജില്ലാ പഞ്ചായത്ത് അംഗമായി തുടരാനാണ് താല്‍പര്യമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.