Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള സർക്കാർ നടപടിക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്.

കൊച്ചി/ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള സർക്കാർ നടപടിക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഹർജി നൽകും. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ബിജെപി ഇക്കാര്യത്തിൽ ഉന്നയിക്കുക. പൊലീസ് നിയമ ഭേദഗതിക്കെതിരെ സി പി എം പോളിറ്റ് ബ്യുറോയും, സി പി ഐ യും, കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിനിടെ വിമര്‍ശനം ശക്തമായതിനെ തുടർന്ന് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുകയാണ്. നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായിരിക്കുകയാണ്.