തീവ്രവാദം ചെറുക്കാന്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. സ്വന്തം താല്പര്യങ്ങള്ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. അതുകൊണ്ടുതന്നെ തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നോട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ;
‘ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം.’ – പി സി ജോര്‍ജ് പറഞ്ഞു.
ഭരണഘടന പ്രകാരം നമ്മള് ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉള്‍പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്ബാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.