പി.സിയ്ക്ക് പഴയ പവറില്ലേ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം ; പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിച്ച് പിസി ജോര്‍ജ്
കോട്ടയം: പാറത്തോട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തെ ത്തുടര്‍ന്ന് പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിച്ച് കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. സിപിഐഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പിസി ജോര്‍ജ് ആരോപിച്ചു.
പിസി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങള്‍ അതുവഴി കടന്നു പോയിരുന്നു. ഇതോടെ പ്രസംഗം അലങ്കോലപ്പെട്ടു.
രണ്ട് തവണ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും വാഹനം പോയി. ഇതോടെ ജനപക്ഷം പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഇതിനിടെ താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പസി ജോര്‍ജ് മടങ്ങി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പലിശക്കാരനാണെന്ന പരാമര്‍ശം പിസി നടത്തിയിരുന്നു. ഇതാണ് പ്രസംഗം തടസ്സപ്പെടുത്താനുള്ള കാരണമെന്ന് പിസി ജോര്‍ജ് പറയുന്നു.
പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്ക്‌കേസുകളില്‍ പെട്ടയാളാണ്. അത് താന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.