CinemaLatest NewsNationalNewsUncategorized

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ്; നടി ഓവിയ ഹെലനെതിരെ കേസ് നൽകി ബിജെപി

തെന്നിന്ത്യൻ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ് നൽകി ബിജെപി. ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓവിയയുടെ ട്വീറ്റ് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകർക്കുന്ന തരത്തിലുള്ളതാണെന്നും ട്വീറ്റിനു പിന്നാലെ മുതിർന്ന നേതാക്കളടക്കമുള്ളവർ പൊതുജനപ്രതിഷേധത്തിന് ഇരയാക്കപ്പെട്ടതായും ബിജെപി നിയമവിഭാഗം അംഗമായ അലക്സിസ് സുധാകരൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ തമിഴ്നാട് സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്ഘാടന വേദിയിൽ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവർത്തകരുടെ ഉൾപ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ സന്ദർശനത്തിലും താരം സമാനമായ പ്രതികരണം ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്. അതിനാൽ ഓവിയയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ, ഇവരുടെ യഥാർഥ ലക്ഷ്യങ്ങൾ എന്താണെന്ന് വിശദമായി അന്വേഷിക്കപ്പെടണമെന്ന് അലക്സിസ് സുധാകരൻ പരാതിയിൽ ആവശ്യപ്പെടുന്നു. ഓവിയയുടെ വിദേശബന്ധങ്ങൾ അന്വേഷിക്കണം. താരത്തിനെതിരെ രാജ്യവിരുദ്ധ കേസ് ഫയൽ ചെയ്യണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button