ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി; ഗാസ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ്

ഗാസയ്ക്കെതിരായ ഇസ്രയേൽ അധിനിവേശം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ, ഇന്ന് അതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിലെ ഷർം അൽ ഷെയ്ഖിൽ സമാധാന ഉച്ചകോടിയിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകും.
ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ട്രംപ്, “ഗാസ യുദ്ധം അവസാനിച്ചു” എന്ന് പ്രഖ്യാപിച്ചു. ആദ്യം ഇസ്രയേലിൽ എത്തി അവിടെ നിന്ന് ഈജിപ്തിലേക്ക് യാത്രതിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്നത്തെ ദിവസം ഏറെ പ്രാധാന്യമുള്ളതാണ്. വെടിനിർത്തൽ ഉടൻ പ്രാബല്യത്തിലാകും. യുദ്ധത്തിൽ എല്ലാവരും തളർന്നിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കൽ പ്രതീക്ഷിച്ചതിലും വേഗം നടക്കുമെന്നാണ് കരുതുന്നത്,” ട്രംപ് പറഞ്ഞു.
ട്രംപിനൊപ്പമുള്ള പ്രതിനിധി സംഘത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹഗ്സെത്ത്, സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ്, സൈനിക ഉപദേഷ്ടാവ് ഡാൻ കൈനും ഉൾപ്പെടുന്നു. ഉച്ചകോടിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്ത അൽ സിസിയും ട്രംപും നേതൃത്വം നൽകും. ഗാസ മേഖലയിലെ യുദ്ധം അവസാനിപ്പിക്കുകയും പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഭാഗിക സൈന്യ പിന്‍വലിക്കൽ ആരംഭിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ പ്രധാന യോഗമായിരിക്കും ഇത്. ഇരുപതോളം രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചതിരിഞ്ഞാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ട്രംപ് വ്യക്തിപരമായി പങ്കെടുക്കുമോയെന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന വിവരംയും പുറത്തുവന്നിട്ടുണ്ട്.
Tag: Peace summit in Egypt today; Trump says Gaza war is over