‘ഞങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു’; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പേളി

ആദ്യകൺമണിയെ സ്വീകരിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും. തങ്ങൾക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗർഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞ് രാജകുമാരിക്കൊപ്പുള്ള ആദ്യ ചിത്രം പങ്കുവയ്ക്കുകയാണ് പേളി.
‘ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങൾ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റർ ഡാഡി @ ശ്രിനിഷ്അരവിന്ദ് അൽപ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു, പക്ഷേ നിങ്ങൾ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്’, എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പേളി കുറിച്ചത്.
നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ആരാധകർ മാത്രമല്ല മുൻ ബിഗ് ബോസ് താരങ്ങളും, പ്രമുഖ ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടെത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്