നവാഗത സംവിധായകന്‍ പി.എസ്.വിനോദ് രാജിന്റെ തമിഴ് ചിത്രം ‘കൂഴങ്ങള്‍’ എന്ന ചിത്രമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്
ഔദ്യോഗിക എന്‍ട്രിയായി മത്സരിക്കും. നടി നയന്‍താരയും വിഘ്നേഷ് ശിവനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. അവരെ തിരികെ വീട്ടിലെത്തിക്കാന്‍ ഭര്‍ത്താവും മകനും പരിശ്രമിക്കുകയും ഒടുവില്‍ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത്. 14 ചിത്രങ്ങളാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിനായി പരിഗണിച്ചിട്ടുള്ളത്. നായാട്ട്, മണ്ടേല തുടങ്ങിയ ചിത്രങ്ങളും മത്സരത്തിലുണ്ടായിരുന്നു.