keralaKerala NewsLatest NewsUncategorized

പീച്ചി പൊലീസ് സ്റ്റേഷൻ മർദന സംഭവം; എസ്ഐ പി.എം. രതീഷിനെതിരെ സസ്‌പെൻഷൻ നടപടിയ്ക്ക് സാധ്യത

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദന സംഭവത്തിൽ എസ്ഐ പി.എം. രതീഷിനെതിരെ സസ്‌പെൻഷൻ നടപടിയ്ക്ക് സാധ്യത. പ്രാഥമികമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയ്ക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉപയോഗിച്ച് നടപടി എടുക്കാമോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. തീരുമാനമെടുക്കേണ്ടത് ദക്ഷിണ മേഖല ഐജിയാണ്.

മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സി.ഐയാണ് രതീഷ്. കഴിഞ്ഞ മെയ് 24-നാണ് പീച്ചിയിലെ ഒരു ഹോട്ടലിൽ സംഘർഷം നടന്നത്. തുടർന്ന് ഹോട്ടൽ ഉടമയുടെ മകനെയും ജീവനക്കാരെയും എസ്.ഐ രതീഷ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് സ്റ്റേഷനിൽ എത്തിച്ച ഇവരെ ക്രൂരമായി മർദിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുമരോട് ചേർത്ത് നിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കേസിൽ ഒത്തുതീർപ്പ് വരുത്താനായി എസ്.ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, അതിൽ മൂന്ന് ലക്ഷം പൊലീസുകാർക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നൽകണമെന്നുമായിരുന്നു ആവശ്യം. ഇല്ലെങ്കിൽ പോക്സോ കേസ് ചുമത്തി മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ് നൽകിയ മൊഴി.

സംഭവത്തിൽ അന്നത്തെ തൃശൂർ അഡിഷണൽ എസ്.പി ശശിധരൻ നടത്തിയ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് രതീഷ് കടവന്ത്ര സി.ഐയായി നിയമിതനായി. ഇപ്പോഴാണ് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും നടപടി തുടങ്ങിയത്.

Tag: Peechi Police Station assault incident; SI P.M. Ratheesh likely to be suspended

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button