CrimeLatest NewsLaw,NationalNewsPolitics

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; സുപ്രീംകോടതി കേസ് പരിഗണിക്കും

ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍,എന്‍ റാം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ആഗസ്റ്റ് 5 ന് വാദം കേള്‍ക്കുന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതോടെ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ഇതിലൂടെ പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കപ്പെടുകയാണെന്നും കാണിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ എംഎല്‍ ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button