Latest NewsLaw,NationalNewsPolitics
അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് രാജി പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് രാജി പ്രഖ്യാപിച്ചു. അസമിലെ സില്‍ചാറില്‍ നിന്നുള്ള മുന്‍ എംപി കൂടിയായ സുഷ്മിത ദേബ് ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സുഷ്മിത ദേബ് തന്നെ തന്റെ രാജി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണെന്നായിരുന്നു സുഷ്മിത ദേബ് ട്വിറ്ററില്‍ കുറിച്ചത്.
സുഷ്മിത ദേബിന്‍ഫെ പിതാവ് മുന്‍കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേബിയാണ്. ഇദ്ദേഹം ഏഴു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.