ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒരു മാസം 839.25 കോടി രൂപ
കൊച്ചി: 839.25 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓരോ മാസവും സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്കായി ചെലവഴിക്കുന്നത്. 16 ക്ഷേമനിധി ബോര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ മാസം ചെലവഴിക്കുന്നത് 102.57 കോടി രൂപയാണ്. ഒരു മാസം 736.67 കോടി രൂപയാണ് 1600 രൂപവീതമുള്ള സാമൂഹികക്ഷേമ പെന്‍ഷന് മാത്രം ചെലവഴിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒഴികെയുളള കണക്കാക്കാണിത്. ധനകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി എറണാകുളത്തെ ‘പ്രോപ്പര്‍ ചാനല്‍’ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വിവരം.
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 48,24,432 പേര്‍ക്കാണ് ലഭിക്കുന്നത്. ക്ഷേമനിധി പെന്‍ഷന്‍ 65,2672 പേര്‍ക്കാണ് ലഭിക്കുന്നത്. ആകെ 54,77,104 പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.
സ്ത്രീകളാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്്. 30,53,325 സ്ത്രീകളാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത്. 17,70,950 പുരുഷന്മാരും 157 ട്രാന്‍സ്ജെന്‍ഡര്‍മാരും ഈ പെന്‍ഷന്‍ വാങ്ങുന്നു.