ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ മദ്രസകളില്‍ അധ്യാപകരായും മറ്റു ജീവനക്കാരായും നിയോഗിക്കരുത്.

പള്ളിക്കമ്മറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ അധ്യാപകരായും മറ്റു ജീവനക്കാരായും നിയോഗിക്കുന്നത്തിനു മുൻപ് അവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് കാസര്‍കോഡ് പൊലീസ്.
പൂര്‍വകാല ക്രിമിനല്‍ സാമൂഹിക പശ്ചാത്തലം പശിശോധിച്ചു മാത്രമേ മദ്രസകളില്‍ അധ്യാപകരടക്കമുള്ളവരെ നിയമിക്കുവാന്‍ പാടുള്ളൂവെന്നും സ്ഥാപനത്തില്‍ അത്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും പോലീസ് നൽകിയ നോട്ടീസില്‍ പറയുന്നു. ഇത്തരത്തിലല്ലാതെ ഏതെങ്കിലും പള്ളിക്കമ്മിറ്റികള്‍ നിയമനം നടത്തിയാല്‍ ആ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബേക്കല്‍, ചീമേനി, പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ്ഈ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
