രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ

ചെന്നൈ; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് 30 ദിവസത്തെ ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പരോൾ അനുവദിക്കണമെന്ന് നേരത്തെ പേരറിവാളന് അപേക്ഷ നൽകിയിരുന്നു. തമിഴ് നാട് സർക്കാർ ഇത് നിരസിച്ചു.
കോടതിയിലും സർക്കാർ ഇക്കാര്യം വ്യക്തമാക്കി. കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികൾ അനുഭവിക്കുന്നത്. സിബിഐയുടെ അന്വേഷണത്തിൽ രാജീവ് വധത്തിൻറെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവർ മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു.