Kerala NewsLatest NewsPolitics

‘അശ്ലീല ചുവയോടെ സംസാരിച്ചു’ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റിനെതിരെ പരാതിയുമായി വനിതാ നേതാക്കള്‍

മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗം രംഗത്ത്. യോഗത്തിനിടെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച്‌ വനിതാ കമ്മീഷന് പരാതി നല്‍കി. സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച്‌ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. എംഎസ്‌എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button