പെരിയ ഇരട്ടക്കൊലക്കേസ്, കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍് കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി. പനയാല്‍ വെളുത്തോളിയിലെ എ. സുബീഷിന്റെ ബൈക്കാണ് കാണാതായത്. കേസിലെ എട്ടാം പ്രതിയുടെ അറസ്റ്റിനൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്കാണ്് കാണാതായത്. ബൈക്ക് കാണാതായെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫൊറന്‍സിക് പരിശോധന നടത്തി വരികയായിരുന്നു സി.ബി.ഐ. സുബീഷ് കൊലയ്ക്കുശേഷം ഷാര്‍ജയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേസന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോകുന്നതിനിടയിലാണ് സംഭവത്തില്‍ നേരിട്ട് പങ്കാളിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സുബീഷിന്റെ ബൈക്ക് കാണാതായത്.
കസ്റ്റഡിയിലെടുത്ത മോട്ടോര്‍ സൈക്കിള്‍ കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയതായി ബേക്കല്‍ പൊലീസ് പറയുന്നു. എന്നാല്‍, ബേക്കല്‍ പൊലീസിന്റെ സുരക്ഷ കസ്റ്റഡിയില്‍ കോടതി, ബൈക്ക് നല്‍കിയതായാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
കസ്റ്റഡിയിലെടുത്ത ബൈക്ക് കോടതിയില്‍ ഹാജരാക്കി ബേക്കല്‍ സ്റ്റേഷനിലേക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ്. അറസ്റ്റിന് ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ഇയാളെ 2019 മേയ് 16-നാണ് മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.