സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഇഡിയുടെ അസാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ അനുമതി.

കൊച്ചി / സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ അനുമതി. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ അസാന്നിധ്യത്തിലും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ചോദ്യം ചെയ്യാം. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതി നിദേശിച്ചിട്ടുണ്ട്. അതേ സമയം, സ്വപ്‌നാ സുരേഷിന്റെ ശബ്ദ രേഖ പുറത്തു വന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഏകദേശം പൂര്‍ത്തിയായി. കേരളാ പൊലീസാണ് ഈ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിച്ചിരുന്നത്. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ കേരള പോലീസില്‍നിന്ന് നിയോഗിച്ചിരിക്കുന്നത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ അനന്തിരവനെയായിരുന്നു. സ്വപ്‌ന പറഞ്ഞതായി വ്യാജ ടെലിഫോണ്‍ സന്ദേശം പ്രചരിച്ചിക്കുമ്പോൾ, ഇത് സ്വപ്‌നയുടേതാണെന്നും അല്ലെന്നും വാദം ഉയർന്നിരുന്നു. ഇതേക്കുറിച്ചു അന്വേഷിക്കാൻ വാസവന്റെ സഹോദരിയുടെ മകന്‍ ഇ.എസ്. ബിജുമോനെ ആണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സ്വപ്‌ന ജയിലിലായിരിക്കെയാണ് ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. സംഭാഷണം തന്റേതല്ലെന്ന് സ്വപ്‌ന തള്ളിയിരുന്നു.