ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എംആർഎൻഎ കോവിഡ് വാക്സിന് പരീക്ഷണാനുമതി.

ന്യൂഡൽഹി / കൊവിഡ് 19 നെ തളക്കാനുള്ള മികവുറ്റ വാക്‌സി നുകൾക്കായി ലോകത്ത് നിരവധി പരീക്ഷണങ്ങൾ നടക്കുന്നതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എംആർഎൻഎ വാക്സി ന്‍റെ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി. പൂനെ ആസ്ഥാനമായ ജെന്നോവയ്ക്കാണ് ആദ്യ ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. എച്ച്ജിസിഒ 19 എന്ന പേരിലുള്ള എംആർ എൻഎ വാക്സിൻ വൈകാതെ പരീക്ഷണം ആരംഭിക്കും.
യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീകമ്പനികളായ ഫൈസറും മോഡേണയും ഉൾപ്പെടെ വികസിപ്പിച്ചത് എംആർഎൻഎ വാക്സിനുകളാണ്. രോഗപ്രതിരോധത്തിനുള്ള പരമ്പരാഗത മാർഗങ്ങളല്ല എംആർ എൻഎ വാക്സിനുകൾ പ്രയോഗിക്കുന്നത്. പകരം കൊവിഡ് 19നു കാരണമാകുന്ന സാർസ് കൊവ്-2 വൈറസിന്‍റെ സ്പൈക്ക് പ്രോട്ടീനുകൾ (ശരീരകോശങ്ങളിൽ കയറിപ്പറ്റാൻ സഹായിക്കുന്ന കൊളുത്തുപോലെയുള്ള ആവരണം) പുനഃസൃഷ്ടിക്കാന്‍ കോശങ്ങ ൾക്കു നിർദേശം നൽകുകയാണ് മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ വാക്സിൻ ചെയ്യുക. എംആർഎൻഎ വാക്സിൻ ഒരിക്കൽ ശരീരത്തിൽ കുത്തിവച്ചാൽ, സ്പൈക്ക് പ്രോട്ടീന്‍റെ ലക്ഷക്കണക്കിനു പകർപ്പുകൾ സൃഷ്ടിക്കാൻ ശരീരകോ ശങ്ങൾക്കു നിർദേശം ലഭിക്കുകയാണ്. ഇതോടെ, രോഗസാധ്യത തിരിച്ചറിഞ്ഞ് ആന്‍റിബോഡികൾ നിർമിക്കാനും ശരീരം തയാറാകുന്നു. ഈ ആന്‍റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർഥ വൈറസ് ശരീരത്തിൽ കടന്നാൽ അപ്പോൾ തന്നെ പോരാടി ഇല്ലാതാക്കുകയും ചെയ്യും.
അമ്പതു വർഷം പിന്നിട്ട വെക്റ്റർ വാക്സിൻ മാർഗമാണ് ഓക്സ്ഫ ഡ്-അസ്ട്രസെനേക വാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്. സാർസ് കൊവ് – 2 വൈറസിനോട് ഏറെ സമാനതകളുള്ള ഒരു ജലദോഷ വൈറസിന്‍റെ (അഡിനോ വൈറസ്) ദുർബല പതിപ്പാണ് വെക്റ്റർ വാക്സിനിൽ ഉപയോഗിച്ചിട്ടുള്ളത്. ജനിതക മാറ്റം വരുത്തിയ നിർജീവ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ സ്പൈക്ക് പ്രോട്ടീനുകൾ മാത്രം നിർമിക്കാനേ കഴിയൂ. എന്നാൽ, സ്പൈക്ക് പ്രോട്ടീനുകൾ കാണുന്ന ശരീരകോശങ്ങൾ യഥാർഥ വൈറസെന്നു കരുതി ആന്‍റിബോഡികൾ ഉത്പാദിപ്പിക്കും. ബാധിക്കാനോ വർധിക്കാനോ കഴിയാത്ത നിർജീവ വൈറസ് ഉപയോഗിക്കുന്ന വാക്സിനുകളും പരീക്ഷണത്തിലുണ്ട്. എംആർഎൻഎ വാക്സിന്‍റെ
മുഖ്യമായ സവിശേഷത ഉപയോഗിക്കാനും നിർമിക്കാനും കൂടുതൽ എളുപ്പമെന്നതാണ്. പൂർണമായും കൃത്രിമ പദാർഥങ്ങളായതിനാൽ ഇവ സൃഷ്ടിക്കാൻ ഒരു ജൈവ കോശത്തിന്‍റെയും ആവശ്യമില്ല. മറ്റു വാക്സിനുകളുടെ നിർമാണത്തിന് നിർജീവ, ദുർബല വൈറസുകൾ ഉണ്ടാക്കിയെടുക്കാൻ ജൈവ കോശം ആവശ്യമാണ്. കൃത്രിമ പദാർ ഥമായതിനാൽ ഇവ ഒരു ഘട്ടത്തിലും രോഗകാരിയാകു കയുമില്ല. കൊവിഡ് പോലുള്ള മഹാമാരിക്കാലത്ത് ഏറ്റവും ആശ്രയി ക്കാവുന്നത് എംആർഎൻഎ വാക്സിനുകളെയാണെന്ന് ജൈവ സാങ്കേതിക വിദ്യാ സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.