പെരുമ്പാവൂർ വെടിവെപ്പ്: അഞ്ച് പേർ അറസ്റ്റിൽ.

കൊച്ചി / പെരുമ്പാവൂരിൽ ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പ് സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വിട്ടിൽ നിസാർ, സഹോദരൻ സഫീർ, വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ , വെങ്ങോല തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ് , തട്ടേക്കാ ടൻ ഭാഗത്ത് കൊടുത്താൻ വീട്ടിൽ ആഷിഖ് എന്നിവരാണ് അറസ്റ്റിലായ ത്.സംഘർഷത്തിനെ തുടർന്ന് യുവാവിന് വെടിയേറ്റിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പെരു മ്പാവൂർ മാവിൻ ചുവട് വച്ച് ലഹരിമാഫിയ സംഘങ്ങൾ തമ്മിലു ണ്ടായ സംഘർഷത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദിലും പ്രതികളും സുഹൃത്തു ക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വ ത്തിൽ രൂപീകരിച്ച ടീമാണ് പിടികൂടിയത്.