പെട്രോള്‍ വില വര്‍ദ്ധനവിന് പരിധി നിശ്ചയിച്ച് സൗദി ഭരണാധികാരി
സൗദി:സൗദിയില്‍ പെട്രോള്‍ വില വര്‍ദ്ധനവിന് പരിധി നിശ്ചയിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അതേസമയം ഇന്ധന വില പ്രതിമാസം പുതുക്കി നിശ്ചയിച്ചിരുന്നത് തുടരുക തന്നെ ചെയ്യും .രാജ്യാന്തര കയറ്റുമതിയ്ക്കനുസരിച്ച് ഓരോ മാസവും അരാംകോയുടെ നേതൃത്വത്തില്‍ ഇന്ധന വില പുനര്‍ നിര്‍ണയിക്കുന്ന രീതി വന്നതോടെയാണ് ഇന്ധന വില കൂടാന്‍ കാരണമായത്.
വില നിര്‍ണയരീതി കണക്കിലെടുത്താണ് ജൂലായ് 10ലെ ചില്ലറ വില്‍പന വിലയേക്കാള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടതില്ലെന്ന് രാജ്യം തീരുമാനിച്ചത്.പുതുക്കി നിശ്ചയിക്കുന്ന വില പ്രതിമാസം പരമാവധി വിലയേക്കാള്‍ കൂടിയാല്‍ അത് ഇനി മുതല്‍ സര്‍ക്കാര്‍ വഹിക്കും. സാമ്പത്തിക വ്യതിയാനങ്ങള്‍ പൗരന്മാരുടെയും താമസക്കാരുടെയും സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.
അതിനാല്‍ തന്നെ ഇന്ധന വിലയ്ക്ക് സ്ഥിരപ്പെടുത്തിയ നിരക്കിനേക്കാള്‍ ഇനിമുതല്‍ വില വര്‍ധിക്കില്ല. ഭരണാധികാരിയും കിരീടാവകാശിയും കൈകൊണ്ടിരിക്കുന്നത
ജനങ്ങളില്‍ അമിത ഭാരം ചുമത്താതെ എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടില്‍ ഉറച്ചു നിന്നുള്ള സമീപനമാണ് .ഇതുപ്രകാരം 91 ഇനത്തില്‍ പെടുന്ന പെട്രോളിന്റെ നിലവിലെ പരമാവധി വില, ലിറ്ററിന് 2.18 റിയാലും 95 ഇനത്തില്‍ ഉള്ള പെട്രോളിന്ന് 2.33 റിയാലുമായിരിക്കും.
കഴിഞ്ഞ മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കിനിശ്ചയിക്കേണ്ടിയിരുന്നത്. ഈ വര്‍ധനവാണ് പുതിയ രാജവിജ്ഞാപനത്തിലൂടെ ഒഴിവാക്കിയത്. രാജ്യത്തെ ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനുമാണ് ഈ തീരുമാനം .