Editor's ChoiceKerala NewsLatest NewsNews
പെട്രോൾ ഡീസൽ വില കൂടുന്നു.

കൊച്ചി/ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന്, കൊച്ചിയിൽ ഇന്ന് പെട്രോൾ വില 82.44 പൈസയായി. ഡീസൽ വില 76.34 പൈസയും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ഇന്ധന വിലവര്‍ധന. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഡീസലിന് ഒരു രൂപ 80 പൈസയും, പെട്രോളിന് ഒരു രൂപ ഒമ്പത് പൈസയുമാണ് കൂടിയത്.