Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പെട്രോളിനും, ഡീസലിനും വീണ്ടും വിലകൂട്ടി.

തിരുവനന്തപുരം/ ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 30 പൈസ യും, ഡീസലിന് 27 പൈസയുമാണ് തിങ്കളാഴ്ച വർദ്ധിപ്പിച്ചിരിക്കു ന്നത്. കേരളത്തിൽ പലയിടത്തും പെട്രോൾ വില 85 രൂപക്ക് ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോൾ 85 രൂപ 75 പൈസയാണ് വില. കൊച്ചിയിൽ പെട്രോളിന് 83രൂപ 96 പൈസയും, ഡീസലിന് 78.01 രൂപയുമായി. നവംബർ 19ന് ശേഷം തുടർച്ചയായി ഇന്ധനവില കൂട്ടു ന്ന നടപടിയാണ് എണ്ണകമ്പനികൾ സ്വീകരിച്ചു വരുന്നത്. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡിന്റെ വില കൂടുന്നതാണ് ഇതിനു കാരണമെന്നാണ് എണ്ണകമ്പനികൾ പറയുന്ന ന്യായീകരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ഞയായറാഴ്ച 1.88 ശതമാനത്തിന്റെ വർധിച്ച് 48.18 ഡോളറിലെത്തി. നവംബർ ആദ്യവാരം ഇതിന്റെ വില 37 ഡോള റായിരുന്നതാണ്.