Kerala NewsLatest NewsNationalNewsUncategorized
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ ഒൻപതാം ദിവസവും വർധനവ്
കൊച്ചി: കൊറോണ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയവെ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസൽ വില 87 രൂപ 71 പൈസയുമാണ്.
തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുകയാണ്. ഈ മാസം തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാൻ കാരണമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയിൽ പെട്രോൾ വില 98 രൂപ 65 പൈസയാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.