Kerala NewsLatest NewsUncategorized
പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; മാർച്ച് നാലിന് ശേഷം ഇത് 12ാം തവണ
കൊച്ചി: കൊറോണ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർധിച്ചു.
കോഴിക്കോട് പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർധിച്ചു. മാർച്ച് നാലിന് ശേഷം ഇത് 12ാം തവണയാണ് എണ്ണവില കൂട്ടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ് ക്രൂഡോയിലിൻറെ വില 0.79 ഡോളർ ഇടിഞ്ഞ് 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിപ്പിച്ചത്.