കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ പഠിച്ചപണി പതിനെട്ടും പയറ്റുന്നു, കേസിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രാജ്യത്തെ നിയമ വ്യവസ്ഥകളെ മറികടക്കാൻ ഫ്രാങ്കോ മുളയ്ക്കൽ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്.
വിചാരണ കോടതിയിൽ തുടർച്ചയായി അവധിക്ക് ഹാജർക്കാതി രുന്നതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവി ച്ചിരുന്ന തിനു പിറകെ കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്ക ണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണൽ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് കേസ്സു നീട്ടികൊണ്ടു പോകാനുള്ള തന്ത്രമാണെന്നാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ പറയുന്നത്.
തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞിട്ടുള്ളത്. കേസിന് പിന്നിൽ വ്യക്തി വിദ്വേഷമാണെ ന്നും,തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഫ്രാങ്കോയുടെ ഹർജിയിൽ പറയുന്നു. ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ വാദിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും തടസഹർജി നൽകിയിരിക്കുകയാണ്. വിചാരണ വൈകിപ്പിക്കാനാണ് വിടുതൽ ഹർജിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കേരള ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി നേരത്തെ തള്ളിയിരുന്നത്.