CrimeLatest NewsNationalNewsUncategorized

ബോളിവുഡ് നടിമാരുടെ ബോഡി ഗാർഡായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: വെബ്‌സൈറ്റ് വഴി ബോളിവുഡ് നടിമാരുടെ ബോഡി ഗാർഡായി ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. മുംബൈ സ്വദേശികളായ ദീപാങ്കർ ഗാസ് നാവിസ്, ഭാര്യ യസ്മിൻ ഖാൻ റസൂൽ ബീഗം എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അശ്ലീല സിനിമകൾ നിർമ്മിച്ചതിന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അണ്ണാ നഗർ സ്വദേശിയായ വ്യവസായി മനീഷ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറ്‌സ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയാണ് ദമ്പതികൾ തട്ടിയത്. ദമ്പതികൾ വ്യാജ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

മെൻക്‌സ്‌ഹെർ എന്ന വെബ്‌സൈറ്റ് വഴിയാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. ബോളിവുഡ് നടിമാരുടെ ബോഡി ഗാർഡ്, വനിതകൾക്ക് എസ്‌കോർട്ട് സേവനം തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്തായിരുന്നു പരസ്യം.10,000 രൂപയായിരുന്നു രജിസ്‌ട്രേഷൻ ഫീസ്.

രജിസ്റ്റർ ചെയ്യുന്നവർക്ക് ഫോട്ടോ സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് ജോലിയ്ക്കായി വിളിപ്പിക്കുന്നത്. 2019ൽ രജിസ്റ്റർ ചെയ്ത മനീഷ് ഇതിനോടകം 16.51 ലക്ഷം രൂപ പ്രതികൾക്ക് കൈമാറിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button