Latest NewsLaw,MovieNewsSampadyam
റിയല്‍ ഹീറോ വിജയ് ഇപ്പോള്‍ റീല്‍ ഹീറോ;മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2012ല്‍ ആഢംബര കാറായ റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് വിജയ് ഹര്‍ജി നല്‍കിയത്.
ഈ ഹര്‍ജിയാണ് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന് തള്ളിയിരിക്കുന്നത്. കൂടാതെ വിജയിക്കെതിരെ രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ഈ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവിട്ടു.
സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കുറ്റപെടുത്തിയ കോടതി, അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്ന് വിമര്‍ശിച്ചു.